എന്‍റെ പീലികളാല്‍ ഞാന്‍ നിനക്ക് തണല്‍വിടര്‍ത്തി.
എന്‍റെ ചിറകുകളാല്‍ ഞാന്‍ നിനക്ക് കമ്പിളിയൊരുക്കി.
എന്‍റെ കണ്ണുകളാല്‍ ഞാന്‍ നിനക്ക് കാവലിരുന്നു.
എന്‍റെ കൊക്കുകളാല്‍ ഞാന്‍ നിനക്ക് അന്നമേകി.
എന്‍റെ കാലുകളാല്‍ ഞാന്‍ നിനക്ക് നൃത്തംചവിട്ടി.
എന്നിട്ടും ഞാനറിയാതെ ദൂരെയേതോ മൃഗശാലയിലേക്ക്
ഒരു ദുഷ്ടവേടന്‍ നിന്നെ തട്ടിക്കൊണ്ടുപോയി.
അവിടെ കാഴ്ചവസ്തുവായ് നില്‍ക്കുമ്പോള്‍
അവരെന്‍റെ കുഞ്ഞിനവിടെ
തണല്‍വിടര്‍ത്താറുണ്ടോ?
കമ്പിളിയൊരുക്കാറുണ്ടോ?
കാവലിരിക്കാറുണ്ടോ?
അന്നമേകാറുണ്ടോ?
നൃത്തംചവിട്ടാറുണ്ടോ?
കുഞ്ഞേ, നിന്നെയോര്‍ത്ത് അലയുകയാണു ഞാന്‍.
9 comments:
Kunju mole, really good. You are a blessed writer. Kala kalakki, ugran.. Thakarppan.. No words to appreciate you
nannaayi...abhinandanangal iniyum ezhthoo..
really good. You are a blessed writer. Kala kalakki, ugran.. Thakarppan.. No words to appreciate you....ithokke thanne enikkum parayanullathu ....
valare nannaayi ezhuthi ketto ....
മോളുടെ കവിത നന്നായിട്ടുണ്ട് !
ഇനിയും ഒരുപാട് എഴുതുക.പഠനത്തിന്റെ കൂടെ എഴുത്തും നടക്കട്ടെ .
എല്ലാ ആശംസകളും നേരുന്നു
നല്ല വരികള്‍ ഒരു പ്രക്രതി സ്നേഹത്തിന്‍ പര്യായം
ആ കമ്പിളി പുതപ്പുകള്‍ മനുഷ്യ കരങ്ങള്‍ പിചിചീന്തി വിലാപ കണ്ണുനീര് കൊണ്ട് നമുക്ക് പ്രളയ കടല്‍ തീര്‍ക്കാം നമുക്ക്
നല്ല വരികള്‍ .. മനുഷ്യന് കാഴ്ച വസ്തു ..അവരുടെ ജീവിതം ..
നല്ല വരികള്‍ .. മനുഷ്യന് കാഴ്ച വസ്തു ..അവരുടെ ജീവിതം ..
ashamsakal moluse..thudaruka
നല്ല കവിതയാണല്ലോ കുക്കൂ മോളെ..
പുലരി സ്മരണികയിലേക്ക് ഈ കവിത തിരഞ്ഞെടുത്തു എന്നറിഞ്ഞു..
മോള്‍ക്ക് വലിയ CONGRATS......
ഇനിയുമൊരുപാട് എഴുതണം മോള്‍ ..
പ്രാര്‍ത്ഥനകള്‍ എന്നും ഉണ്ടാവും ട്ടോ...
Post a Comment