Friday, January 21, 2011

ഇജോമ

എന്‍റെ ക്ലാസില്‍ ഒരു നൈജീരിയന്‍ കുട്ടിയുണ്ട് - ഇജോമ. ക്ലാസിലെ മറ്റു കുട്ടികള്‍ക്കൊന്നും അവളെ ഇഷ്ടമല്ല. എല്ലാവരും അവളെ ആവശ്യമില്ലാതെ ഉപദ്രവിക്കും.  കറുത്തവള്‍ എന്നു പറഞ്ഞ് പരിഹസിക്കും. ഞാന്‍ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്‌. അവള്‍ എപ്പോഴും എന്നോട് സങ്കടങ്ങള്‍ പറയാറുണ്ട്‌. ഇജോമയെ അടുത്തറിഞ്ഞുകഴിഞ്ഞാല്‍ ആര്‍ക്കും അവളോട് അറപ്പും വെറുപ്പും തോന്നുകയില്ല. ഒരു പാവം കുട്ടിയാണ്. എല്ലാവരും അവളെ കളിയാക്കുമ്പോള്‍ എനിക്ക് ശരിക്കും ദേഷ്യം വരാറുണ്ട്. പക്ഷെ എന്‍റെ മുത്തശ്ശി പറഞ്ഞിട്ടുണ്ട് ആരെങ്കിലും എന്തെങ്കിലും ചീത്ത കാര്യങ്ങള്‍ കാണിക്കുകയാണെങ്കില്‍‍ അവര്‍ക്കുള്ള ആപത്തുകള്‍ അവര്‍ തന്നെ വിളിച്ചുവരുത്തുകയാണെന്ന്. ഞാന്‍ അതുകൊണ്ട് അതൊന്നും ശ്രദ്ധിക്കാറില്ല. ഒന്നും കേട്ടില്ല എന്ന ഭാവത്തില്‍ ‍ മാറിനില്‍ക്കും. 

ഇജോമ
സ്കൂളില്‍ സ്പോര്‍ട്സ്മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയം. ഇജോമ സ്പോര്‍ട്സില്‍ നല്ല മിടുക്കിയാണ്. ഇജോമ മത്സരിച്ചാല്‍ താന്‍ തോല്ക്കും എന്നുറപ്പുള്ള ഒരു കുട്ടി അവളെ മത്സരത്തിനു കുറച്ചു മുന്‍പ് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തള്ളിയിട്ടു. ഇജോമയുടെ പാന്‍റ്സു കീറികാലില്‍ നിന്ന് ചോര നില്ക്കുന്നില്ല. ഞാന്‍ ക്ലാസില്‍നിന്നു പുറത്തിറങ്ങിയപ്പോഴാണ് ഈ കാഴ്ച കണ്ടത്. ആ കുട്ടിയും കുറേ കൂട്ടുകാരും ചുറ്റും നിന്ന് 'ബ്ലാക്കി' എന്നുവിളിച്ച് അവളെ പരിഹസിച്ചു. എനിക്ക് സങ്കടം വന്നു. ഞാന്‍ ഇജോമയെ സ്കൂള്‍ക്ലിനിക്കിലേക്ക് കൊണ്ടുപോയി. കാലില്‍ മരുന്നുവെക്കുമ്പോള്‍ അവള്‍ എന്റെ കൈ മുറുക്കിപ്പിടിച്ച് കരയുകയായിരുന്നു. ഞാന്‍ അവളെ സമാധാനിപ്പിച്ചുകാലുകൊണ്ട് വയ്യെങ്കില്‍‍  അന്നത്തെ ഓട്ടമത്സരത്തില്‍ പങ്കെടുക്കണ്ട എന്ന് ഞാനെത്ര പറഞ്ഞിട്ടും അവള്‍ കേട്ടില്ല. മത്സരം തുടങ്ങുമ്പോഴേക്കും അവളുടെ വേദന കുറച്ചു കുറഞ്ഞിരുന്നു.
അങ്ങനെ മത്സരം തുടങ്ങി. സര്‍ വിസിലടിച്ചുകൊണ്ട് പറഞ്ഞു. "റെഡി.... ഗെറ്റ്.... സെറ്റ്... സ്റ്റാര്‍ട്ട്‌...." ഇതിനിടയില്‍ ഞാന്‍ അവളോട്‌ ആംഗ്യത്തില്‍ "ബെസ്റ്റ് ഓഫ് ലക്ക്" പറഞ്ഞു. ഞങ്ങളുടെ ക്ലാസില്‍നിന്ന് ഞാന്‍ മാത്രമേ അവളെ സപ്പോര്‍ട്ട് ചെയ്തുള്ളൂഎങ്കിലും ഏറ്റവും ആദ്യം എത്തിയത് ഇജോമയാണ്. എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഞാന്‍ ഓടിപ്പോയി അവളെ കെട്ടിപ്പിടിച്ചു പ്രശംസിച്ചു. മുറിവുപറ്റിയ കാലുമായി ഓടിയിട്ടും അവളെ ആര്‍ക്കും തോല്പിക്കാന്‍ പറ്റാത്ത പോലെ തന്നെയാണ് അവളുടെ നല്ല മനസ്സും. എത്ര മുറിവേറ്റാലും അവളുടെ മനസ്സില്‍ ആരോടും പകയോ ദേഷ്യമോ ഇല്ല.

18 comments:

faisu madeena said...

പാവം ഇജോമ ....കുക്കൂസ്‌ നല്ല കുട്ടിയായത് കൊണ്ടാണ് അങ്ങിനെ ചെയ്തത് . .ഇനിയും അവളെ നല്ലവണ്ണം സപ്പോര്‍ട്ട് ചെയ്യണംട്ടോ.....ഇജോമയോട് ഞാന്‍ അന്വേഷിച്ചു എന്ന് പറ നാളെ ക്ലാസ്സില്‍ പോകുമ്പോള്‍.അവള്‍ക്കു വേണ്ടി ഞങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിക്കാംട്ടോ ....

Kadalass said...

ഉപകാരം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ആരെയും ഉപദ്രവിക്കരുത്.
ഒരാള്‍ക്കൊരൂപകാരം ചെയ്യാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലകാര്യം.....
നന്മ ചൈതവര്‍ക്ക് നന്മതന്നെ വരും


എല്ല്ലാ ആശംസകളും നേരുന്നു.

hafeez said...

പാവം ഇജോമ. നമ്മുടെ കൂട്ടത്തില്‍ വിഷമം അനുഭവിക്കുന്നവരുടെ കൂടെ നില്ക്കാന്‍ മോള് കാണിച്ച മനസ്സ്‌ വളരെ നല്ലതാണ്. മോളുടെ ഈ നല്ല മനസ്സ്‌ എക്കാലവും സൂക്ഷിക്കുക.

കൊമ്പന്‍ said...

ഇജോമ ഒരു ഇജോമ അല്ല ഒരു പാട് അവഗണിക്കപെടുന്നവരുടെ പ്രതിനിധി

Elayoden said...

മനസ്സിന് കൂടി മുറിവേറ്റ ഇജോമയ്ക്ക് സ്വാന്തനമായി വന്ന കുക്കുവിനു ആശംസകള്‍. എന്നെന്നും നല്ല ശീലങ്ങള്‍ കൈവിടാതെ സൂക്ഷിക്കാനാവട്ടെ..

റശീദ് പുന്നശ്ശേരി said...

കുക്കൂസിനും ഇജോമാക്കും
നന്മകള്‍ ,ഭാവുകങ്ങള്‍

Unknown said...

moolu ..nannayi ezuthirikkunu ..smal suport will leads to big reslut....
keep it up .all the best

Unknown said...

കുക്കൂസിനും ഇജോമാക്കും
നന്മകള്‍

Ismail Chemmad said...

കുക്കൂസിന്റെ നല്ല എഴുത്തിനും ,നല്ല മനസ്സിനും ആശംസകള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കുക്കൂസേ...
ഇതിനു മുമ്പ് ഞാനൊരു കമന്റ് എഴുതിയിരുന്നു.അതു കുക്കൂസിന്റെ എര്‍ത്ത് ഡേ എന്ന പോസ്റ്റിലാ ചെന്നു വീണത്...തല്‍ക്കാലം അത് അവിടെ നിന്നെടുത്ത് ഇവിടെ പോസ്റ്റുന്നു...

കുട്ടികളായാല്‍ അങ്ങിനെ വേണം....
മോളു ചെയ്തത് വളരെ നല്ല കാര്യമാണ്...
എല്ലാവിധ ആശംസകളും നേരുന്നു...

UNFATHOMABLE OCEAN! said...

മോളുട്ടി നല്ല എഴുത്ത് ....നല്ല മനസ്സും ......ഇനിയും എഴുതണം ആശംസകള്‍

Unknown said...

കുക്കൂസിന്റെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.
അതെ മോളെ തൊലിപ്പുറമെയുള്ള സൌന്ദര്യമല്ല വലുത്.മനസ്സിന്‍റെ സൌന്ദര്യമാണ് മികച്ചത്..
മോളത് മനസ്സിലാക്കിയല്ലോ..
സന്തോഷമുണ്ട്.

ഒരു യാത്രികന്‍ said...

കുക്കൂസ് നല്ലകുട്ടിയാണല്ലോ.....ആശംസകള്‍.......സസ്നേഹം

paarppidam said...

നല്ല കുട്ടി. എന്തായാലും ഈ പോസ്റ്റ് സ്കൂള്‍ ടീച്ചര്‍മാരും, കളിയാക്കുന്ന കുട്ടികളുടെ മാതാപിതാക്കളും കാണേണ്ടതാണ്.
ഇജോമയെ ഇനിയും പ്രോത്സാഹിപ്പിക്കുക. എന്നും നല്ല കൂട്ടുകാരിയായി ഇരിക്കുക.

Arjun Bhaskaran said...

ചേട്ടന്‍ അവരുടെ നാടായ ആഫ്രികയില്‍ നിന്നാണ്.. ഇവിടെയുള്ളവര്‍ എത്ര നല്ല മനുഷ്യര്‍ ആണെന്ന് അറിയനമെങ്ങില്‍ ഇവിടെ ജീവിക്കണം. കറുപ്പായി എന്നതിനര്‍ത്ഥം മനുഷ്യര്‍ ചീത്തവര്‍ എന്നല്ലലോ.. വെളുതവരില്‍ കറുത്ത ഹൃദയം ഉള്ളവരും ഉണ്ടല്ലോ.. അതിലും ഭേദമല്ലേ ഈ പുറം തൊലിയുടെ കറുപ്പ്. ഇഷ്ടപ്പെട്ടു

ഓലപ്പടക്കം said...

നല്ല മനസ്സിന് അഭിനന്ദനങ്ങള്‍.

ആസാദ്‌ said...

മോളൂ, മോള്‍ ഇനി ഇജോമയെ കാണുമ്പോള്‍ പറയണം, ഇജോമക്ക് ഒരു ഇന്ങ്ങിനെ ഒരു സഹോദരന്‍ കൂടിയുണ്ടെന്ന്. മോള്‍ ഇജോമയെ സ്നേഹിക്കുന്നിടത്തോളം കാലം ഞാന്‍ മോളെയും സ്നേഹിക്കും..

പഞ്ചാരകുട്ടന്‍ -malarvadiclub said...

നന്നായി മോളെ