Thursday, January 13, 2011

ഗോസ്റ്റ്ഹൌസ്

പപ്പ അന്ന് ഓഫീസില്‍ നിന്ന് വന്നത് സിനിമക്ക് ടിക്കറ്റ്‌ എടുത്തിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ്. ഞാന്‍ സന്തോഷത്തോടെ ചോദിച്ചു ‘’ഏതു സിനിമക്കാ പപ്പാ നമ്മള്‍ പോകുന്നത്?’’ പപ്പ മറുപടി തന്നില്ല. ഞാന്‍ പിന്നെ ചോദിച്ചതുമില്ല. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയണ്ടല്ലോ എന്ന് വിചാരിച്ചു.

വേഗം എനിക്കേറ്റവും പ്രിയപ്പെട്ട പാന്‍റ്സും ടോപ്പും എടുത്തിട്ടു. ഞാനും പപ്പയും മമ്മയും മാമയും കൂടി തിയേറ്ററില്‍ എത്തി.  പിന്നെയും ഒരു ആകാംക്ഷ. ടിക്കറ്റില്‍ പടത്തിന്‍റെ പേരുണ്ടാകുമല്ലോ? ഞാന്‍ പപ്പയോട് അതൊന്ന് കാണിച്ചുതരാന്‍ പറഞ്ഞു. പപ്പ ചെവി കേള്‍ക്കാത്ത പോലെ ഇരുന്നു.
അപ്പോഴേക്കും തിയേറ്ററില്‍ ഇരുട്ട് പരന്നു. ഞാന്‍ ആകാംക്ഷയോടെ ഇരുന്നു. സിനിമയുടെ പേര് കണ്ടപ്പോഴാണ് പപ്പയുടെ  മൌനത്തിന്‍റെ കാര്യം പിടികിട്ടിയത്. ഹൊറര്‍ പടം കാണാന്‍ ഞാന്‍ വരില്ലെന്ന് പപ്പാക്ക് നന്നായറിയാം. പേര് ഹൊറര്‍ ആയിരുന്നെങ്കിലും സിനിമ കോമഡി ആയിരുന്നു- ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍.
സിനിമ കഴിഞ്ഞ് ഹോട്ടലില്‍നിന്ന് ഭക്ഷണവും കഴിച്ച് ഞങ്ങള്‍ വീട്ടിലെത്തി. അടുത്ത ദിവസം സ്കൂള്‍ ഇല്ലാത്തതുകൊണ്ട് കുറച്ചുനേരം മമ്മാടെ കൂടെ പാമ്പും കോണിയും കളിച്ചിട്ടു കിടക്കാമെന്നു കരുതി. മമ്മാനെ സോപ്പിട്ട്‌ സമ്മതിപ്പിച്ചു. ബോര്‍ഡും കോയിന്‍സും എടുക്കാന്‍ റൂമില്‍ പോയപ്പോള്‍ ആരോ നിലത്തു കാല്‍ മുട്ടാതെ നില്‍ക്കുന്നത് കണ്ടു. ഞാന്‍ കാറിപ്പൊളിച്ചു കൊണ്ട്‌ മമ്മയുടെ അടുത്തേക്ക് ഓടി. മമ്മയും പപ്പയും കുറേ സമാധാനിപ്പിക്കുകയും പിന്നെ കളിയാക്കുകയും ചെയ്തു. എങ്ങനെയൊക്കെയോ ഞാനാ രാത്രി കഴിച്ചുകൂട്ടി. 
പിറ്റേന്ന് ധൈര്യം സംഭരിച്ച്‌ വീണ്ടും ആ റൂമിലേക്കുപോയി. ആ കറുത്ത രൂപം അപ്പോഴും അവിടെത്തന്നെയുണ്ട്. ഞാന്‍ പേടിച്ചുവിറച്ചു. ചെവിയിലെന്തോ മൂളുന്നപോലെ തോന്നി. എന്‍റെ കൈകളൊക്കെ ഐസ് പോലെ തണുത്തു. തൊണ്ട വരണ്ടു. എന്നാലും പപ്പയും മമ്മയും ഇതൊന്നും വിശ്വസിക്കാതെ കളിയാക്കും എന്നോര്‍ത്തപ്പോള്‍ ഞാന്‍ രണ്ടുംകല്പിച്ച് മുന്നിലേക്ക്‌ നടന്നു. ആ രൂപമതാ നീങ്ങുന്നു. അതിന്‍റെ വലുപ്പം കൂടുകയും കുറയുകയും ചെയ്യുന്നു. രൂപം മാറുന്നു. ഗോസ്റ്റ് ഇല്ലെന്ന് എന്നെ പഠിപ്പിച്ച എല്ലാവരോടും എനിക്കു ദേഷ്യം തോന്നി. ചില്ലുവാതിലിനോട് ചേര്‍ന്നുനില്‍ക്കുകയാണത്. അപ്പുറത്താണോ ഇപ്പുറത്താണോ എന്ന് മനസ്സിലാവുന്നില്ല. ഞാന്‍ വാതിലിനു തൊട്ടടുത്തെത്തി. അതെന്‍റെ നിഴലായിരുന്നെന്നറിഞ്ഞപ്പോള്‍ ഞാന്‍ ചമ്മിപ്പോയി.

6 comments:

Unknown said...

അയ്യേ...പേടിത്തൊണ്ടി...ഹ,ഹ,ഹ,,
നല്ല രസമുണ്ട് വായിക്കാന്‍..
ഇനിയും എഴുതണം..ഭാവുകങ്ങള്‍,,

faisu madeena said...

പാവം കുക്കൂസ്‌ ...ഹിഹിഹിഹി

ഇനി കുക്കൂസ്‌ ഒറിജിനല്‍ ഗോസ്റ്റിനെ കണ്ടാലും വിശ്വസിക്കില്ല ...അല്ലെ കുക്കൂസേ .....

$.....jAfAr.....$ said...

എന്നാലും ഒരു നിഴല്‍ കണ്ടു പെടിച്ചല്ലോ...ഹി ഹി ഹി ഹി
നന്നായിട്ടുണ്ട്.......ഇനിയും എഴുതുക.....ആശംസകള്‍....

ഋതുസഞ്ജന said...

Ayye shame. Pedithondi. Iniyum ezuthane..

Blogimon (Irfan Erooth) said...

shame....shame.....puppy shame.....ഇത്ര വലുപ്പംമുണ്ടല്ലോ.....ഒരു നിഴല്‍ കണ്ടു പേടിച്ചില്ലേ.....ഹി ഹി...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

സാരമില്ലന്നേയ്...അതോടെ കുക്കൂസിന്റെ പേടിയൊക്കെ മാറിയില്ലേ...?