Thursday, February 3, 2011

ഊഞ്ഞാല്‍

കുഞ്ഞുമാങ്ങകളോടൊപ്പമാടാന്‍ ഞാന്‍
മാവിന്‍റെ കൊമ്പത്തൊരൂഞ്ഞാലു കെട്ടി.
ഊഞ്ഞാലിലാടുമ്പോള്‍ എന്നെത്തലോടി  
ഓടിയൊളിക്കുന്നു പുന്നാരക്കാറ്റ്,
ആകാശംമുട്ടി ഞാനാടുന്നനേരം
എന്നെത്തൊട്ടു പറക്കും കുഞ്ഞാറ്റകള്‍,
എന്നെ നോക്കിച്ചിരിക്കുന്നു സൂര്യന്‍,
അടിപിടികൂടുന്നു കുട്ടിമേഘങ്ങള്‍.
എല്ലാം കണ്ടു ഞാന്‍ രസിച്ചാടുമ്പോള്‍
തലയില്‍ വീണൊരു കുറുമ്പന്‍മാങ്ങ.
കരഞ്ഞു ഞാനപ്പോള്‍ വീട്ടിലേക്കോടി,
കരയുന്നതാ കൂടെ ഉണ്ണിമേഘങ്ങളും.

7 comments:

jayanEvoor said...

കുഞ്ഞു മനസ്സിന്റെ കുഞ്ഞു കവിത.
ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങൾ!

Ismail Chemmad said...

കുക്കു മോളുടെ കവിത നന്നായിട്ടുണ്ട് , മോള്‍ ഇനിയും എഴുതണം
പഠനത്തിന്റെ കൂടെ എഴുത്തും മുന്നേറട്ടെ, എല്ലാ നന്മകളും നേരുന്നു

Unknown said...

മോളുടെ കവിത നന്നായിട്ടുണ്ട് കേട്ടോ.
അഭിനന്ദനങ്ങള്‍.

ശ്രീജിത് കൊണ്ടോട്ടി. said...

കുക്കുമോളുടെത് നല്ല കവിത.. കവിതയേക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടത് കഷ്ടപ്പെടുന്നവരെ സഹായിക്കണം എന്നുള്ള ആ നല്ല മനസ്സാണ് (പ്രൊഫൈലില്‍ എഴുതിയത്)...

CUCKOO ARION said...

thanks to all

paarppidam said...

കവിതകള്‍ കൊള്ളാം. ഇനിയും ധാരാളം എഴുതുക. ആരുപറഞ്ഞാലും കുഞ്ഞു കുസൃതികള്‍ കൈവിടരുത്. അത് ജീവിതത്തില്‍ ഉടനീളം കൈമോശം വരാതെ സൂക്ഷിക്കേണ്ടതാണ്.

ആസാദ്‌ said...

ആ ഊഞ്ഞാലില്‍ എന്നെ കൂടി ആട്ടുമോ? എനിക്കീ ഊഞ്ഞാല്‍ ഒത്തിരി ഒത്തിരി ഇഷ്ടമായി....