രോഹിണി നാളില്‍ ജനിച്ച മോനേ
നീലനിറമായ് തെളിഞ്ഞ മോനേ
മാരിയിലും കുളിരിലും ഓടിക്കളിച്ചു നീ
മാരിവില്ല് നിന്നെ നോക്കിച്ചിരിച്ചു
മയില്‍പ്പീലി തലയില്‍ ചൂടി നടന്നു നീ
കിങ്ങിണി കൊണ്ടു കൊന്നപ്പൂ വിടര്‍ത്തി നീ
ഓടക്കുഴലും ഊതി ഉണ്ണിക്കണ്ണാ വായോ
വെണ്‍ണക്കള്ളന് ഉണ്ണിക്കണ്ണാ വായോ
ഓടിവന്നാല്‍ പാലുതരാം
തൈരുകൂട്ടി ചോറ് തരാം
വെണ്ണയും നെയ്യും നിറയെതരാം
കള്ളക്കണ്‍ണാ ഉണ്ണിക്കണ്ണാ
താരാട്ട് പാടി ഉറക്കിതരാം
രാവിലെ നാവില്‍ തേനും തരാം
തേന്‍ തുള്ളി നിന്നുടെ നാവില്‍ തൊടുമ്പോള്‍
എന്ത് മധുരം നിന്‍ പുഞ്ചിരിക്ക്!
2 comments:
cuckoothaathaa njaanalle ee unnikkannan???
athe inukkuttaaaaaaaa............
Post a Comment