ആരോ എന്നെ വിളിക്കുന്നതുപോലെ തോന്നി. ഉറക്കത്തിലായിരുന്ന ഞാന്‍ കണ്ണുകള്‍ ഒരിത്തിരി തുറന്നു നോക്കി. ആരെയും കണ്ടില്ല. ഞാന്‍ എന്‍റെ മയക്കം തുടര്‍ന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കിളിക്കുഞ്ഞുങ്ങളുടെ കലപിലശബ്ദം കേട്ട് ഞാന്‍ വീണ്ടും കണ്ണു തുറന്നു. ഞാന്‍ അത്ഭുതപ്പെട്ടു. കണ്ണുകള്‍ തിരുമ്മി ഒന്നുകൂടി നോക്കി. പിന്നെയും അതേ കാഴ്ച! വിശ്വാസം വരാതെ ഞാന്‍ സ്വയം ചോദിച്ചു "ഞാനിതെവിടെയാ?"
നിറയെ ചിത്രശലഭങ്ങള്‍, കുഞ്ഞിക്കിളികള്‍, ചുറ്റും മലകള്‍, ഒരു കുഞ്ഞരുവി, അതില്‍ തുള്ളിക്കളിക്കുന്ന മത്സ്യങ്ങള്‍! സന്തോഷം കൊണ്ട് കാല്‍ നിലത്തുറച്ചില്ല. എന്നെ ഏറെ അത്ഭുതപ്പെടുത്തിയതെന്താണെന്നോ? എന്‍റെ എല്ലാ കാര്‍ട്ടൂണ്‍കൂട്ടുകാരും ഉണ്ടായിരുന്നവിടെ! കള്ളനും പോലീസും കളിക്കുന്ന ടോമും ജെറിയും, പഞ്ചാര കട്ടു തിന്നുന്ന ജോണി, തീരാത്ത സംശയങ്ങള്‍ തീര്‍ക്കാന്‍ നടക്കുന്ന മിസ്റ്റര്‍ ബീന്‍..... റാപുന്‍സെലിന്‍റെ മുടി കണ്ടപ്പോള്‍ കൊതി തോന്നി. റാപുന്‍സെലും ബാര്‍ബിയും സിന്‍ഡറെല്ലയും എല്ലാം എന്‍റെ കൂടെ കളിക്കാന്‍ കൂടി. എനിക്കെപ്പോഴും തോന്നുന്ന ആഗ്രഹമാണ്, ആകാശത്ത് പറവകളുടെ കൂടെ പറന്നുനടക്കണമെന്ന്. ആ ആഗ്രഹവും സാധിച്ചിരിക്കുന്നു. കിളികളും വിമാനവുമെല്ലാം എന്നെ തൊട്ടു തൊട്ടില്ല എന്നപോലെയാണ് പോകുന്നത്. താഴെ സുന്ദരിയായി ചിരിച്ചു നില്‍ക്കുന്ന ഭൂമി.
ഇതിനിടയില്‍ വീണ്ടുമാരോ തലയില്‍ തലോടി വിളിക്കുന്നു. "ചേലേ, സ്കൂളില്‍ പോണ്ടേ?" മമ്മയുടെ ശബ്ദം. അപ്പോഴാണ് ഞാന്‍ വിനോദയാത്ര പോയ മായാലോകം വെറുമൊരു സ്വപ്നം മാത്രമായിരുന്നെന്ന് മനസ്സിലായത്. അവിടെനിന്ന് തിരിച്ചുവരാന്‍ എനിക്കൊട്ടും മനസ്സുവന്നില്ല. ആ വിഷമത്തോടെയാണ് ഞാനിന്ന് സ്കൂളിലേക്ക് പുറപ്പെട്ടത്.
Tuesday, January 11, 2011
Subscribe to:
Post Comments (Atom)
9 comments:
മോളേ..കുക്കൂ,,
നന്നായിട്ടുണ്ട്,സ്വപ്നവും എഴുത്തും,,
ഇനിയും ഒരുപാട് സ്വപ്‌നങ്ങള്‍ കാണൂ,,
അപ്പോള്‍ ഒരുപാട് എഴുത്തും വരും..ആശംസകള്‍,,,
മോളുട്ടി .......ഇനിയും ധാരാളം സ്വപ്‌നങ്ങള്‍ കാണുകയും എഴുതുകയും വേണം ആശംസകള്‍
kollaalo chakkkrakutteeeeeeeeeeee ninte kinaaaaaaaaaaaaavu
അപ്പൊ കുക്കൂസിനു മലയാളം എഴുതാനും അറിയും അല്ലെ ...നന്നായിട്ടുണ്ട് മോളെ ...
മമ്മയുടെ ഒരു സ്കൂളില്‍ പോക്ക് അല്ലെ ....മമ്മയോട് ഞാന്‍ പറയണോ മോളെ ഇനി വിളിക്കരുത് എന്ന് ....!!!
ഹൈ കുക്കൂ, ഞാനിപ്പഴാ ഇവിടെ എത്തുന്നത്. കൊള്ളാം കെട്ടോ. ഇനിയും എഴുതുക, സ്വപ്നലോകത്തെ ബാലഭാസ്കരന്‍ കുക്കു.... ഹി ഹി
ആഹാ...ഇത് നല്ല രസായല്ലോ....
നന്നായിട്ടുണ്ട്, ഇനിയും സ്വപ്നങ്ങള്‍ കണ്ടു എഴുതാനാവട്ടെ..
നന്നായിട്ടുണ്ട്..
നിറം ചാര്‍ത്തിയ സ്വപ്നങ്ങള്‍..!
Post a Comment