ഇന്നലെ ഫുട്ബോള്‍ കളിക്കിടയില്‍ ഗോളിയായ എനിക്ക് നാലാമത്തെ തവണയും ഗോള്‍ തടുക്കാന്‍ പറ്റാതിരുന്നപ്പോള്‍ കൂട്ടുകാര്‍ എന്നെ കളിയാക്കിക്കൊണ്ട് 'കൊരങ്ങി' എന്ന് വിളിച്ചു. എനിക്ക് വളരെയധികം സങ്കടമായി. ഞാന്‍ വീട്ടിലേക്കു മടങ്ങി. കുറേ നേരം ഞാന്‍ സങ്കടത്തോടെ ഇരുന്നു. കുറച്ച് കഴിഞ്ഞ് ഞാന്‍ facebook log in ചെയ്തപ്പോള്‍ അതില്‍ ഒരു വീഡിയോ കണ്ടു. എനിക്ക് സന്തോഷം സഹിക്കാനായില്ല. ഒരു വഴിയരികില്‍ ഒരു പൈപ്പ് തുറന്നു കിടക്കുന്നു. ധാരാളം വഴിയാത്രക്കാരുണ്ട്. പക്ഷെ ആരും തന്നെ ആ പൈപ്പ് തുറന്നു കിടക്കുന്നത് കണ്ടിട്ടും അതടച്ചുവച്ചില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരു കുരങ്ങന് അതുവഴി വന്നു. നല്ല ദാഹമുണ്ടായിരുന്നെന്നു തോന്നുന്നു. അത് ധാരാളം വെള്ളം കുടിച്ചു. വെള്ളം കുടിച്ചു കഴിഞ്ഞ് ആ പൈപ്പ് മുറുക്കെ അടച്ചതിനു ശേഷമേ ആ കുരങ്ങന് അവിടെനിന്ന് പോയുള്ളൂ.
നമ്മള് മനുഷ്യര്‍ക്കും ചെയ്യാവുന്ന ഒരു കാര്യമായിരുന്നു അത്. പക്ഷെ നമ്മള് ചെയ്യാത്തത് ആ കുരങ്ങന് കഴിഞ്ഞു. എന്നെ കൊരങ്ങി എന്ന് വിളിച്ചവരെ എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നി. ഒരു മനുഷ്യനായി ജനിച്ചതിന് പകരം ഒരു കുരങ്ങനായി ജനിക്കാമായിരുന്നില്ലേ എനിക്ക് എന്ന് ഒരു നിമിഷത്തേക്ക് ഞാന്‍ ചിന്തിച്ചുപോയി.
16 comments:
അപ്പൊ ഇനി കുരങ്ങി എന്ന് വിളിക്കാം ല്ലേ ...ഹിഹിഹി
എന്നാലും നീ അത്രക്ക് ഗോള്‍ വിട്ടല്ലോ ..നീ എന്ത് ഗോളിയാ ...!
നല്ല പോസ്റ്റ് .ആ വീഡിയോ ഞാനും കണ്ടിരുന്നു ...
പറ്റാത്ത പണിക്കു പോണോ ? കുരങ്ങീ ....എങ്ങനെയുണ്ട് ...
നല്ല ചിന്ത ..
നല്ല പോസ്റ്റ്, നല്ല ചിന്ത.
ആശംസകള്‍...
എല്ലാ ജീവികളിലും മഹത്ത്വമുണ്ട് മോളെ.. നല്ല ചിന്തകള്‍ ആണ്...
ഇനി ഫുട്ബോള്‍ കളിക്കുമ്പോ ഗോളി ആവണ്ടാ ട്ടോ.. ഹി ഹി ഹി..
കുരങ്ങിയേ...സംഗതി കൊള്ളാലോ...അല്ല സത്യത്തി കൊരങ്ങിയാവണോ..അതോ ചുമ്മാ പറഞ്ഞതോ..ഹ..ഹ...ചുമ്മാതാ കേട്ടോ...
മോളു....
ആ കുരങ്ങി എന്ന് വിളിച്ചവര്‍ക്ക് ഈ വീഡിയോ കാണിച്ചു ചോദിക്കണം ... "ഇപ്പോള്‍ എന്ത് പറയുന്നു " എന്ന് ... പിന്നീടൊരിക്കലും അവര്‍ അങ്ങിനെ വിളിക്കില്ല ...
എന്നാലും നാല് ഗോളൊക്കെ വിടാ ന്നു പറഞ്ഞാല്‍ .. ആ സമയത്ത് ... :-)
'ബോള്‍ പിടിക്കാനാണെങ്കില്‍ പിന്നെ എന്തിനാ ബാക്കില്‍ വല കെട്ടിയിരിക്കുന്നത്' എന്ന ടിന്റുമോന് ജോക്ക് അടിക്കാമായിരുന്നില്ലേ മോള്‍ക്ക്...? കൊള്ളാട്ടോ... :)
ഓരോ ജീവിയും അതിന്റെ ധര്‍മ്മം ആചരിക്കുമ്പോള്‍ മഹത്വമുള്ളവരായി മാറുന്നു.
മോളടക്കം എല്ലാവര്ക്കും താന്താങ്ങളുടെ ധര്‍മ്മം നിര്‍വഹിക്കാന്‍ സാധിക്കട്ടെ. പിന്നെ, ഇനിയുമിതുപോലെയുള്ള അവസരങ്ങളില്‍ ഇങ്ങനെ തന്നെ ചിന്തിക്കാനും പെരുമാറാനും മോള് ശ്രദ്ധിക്കണം. മോള്‍ക്ക് എല്ലാ നന്മകളും ഉണ്ടാവാന്‍ ഈ 'നാമൂസും' പ്രാര്‍ത്ഥിക്കാം ട്ടോ..
അപ്പോള്‍, മോള്‍ടെ വിശേഷം അറിയാന്‍ വീണ്ടും വരാം,. സ്നേഹ സലാം.
മോള് പറഞ്ഞത് നേരാണ്..ചില നേരങ്ങളില്‍ മനുഷ്യരെക്കാള്‍ നല്ലത് കുരങ്ങന്മാരാ..
നല്ല പോസ്റ്റ് , ആശംസകള്‍ !
ആഹാ ........ഗോളി നിന്നിട്ട് ...എത്ര റണ്‍ എടുത്തു .......നന്നായി കേട്ടോ ..പോസ്റ്റ് ..കുരങ്ങീ ഹി ഹി ....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
can u play for us]\
ഹായ് മോളേ...വളരെ നന്നായിരിക്കുന്നു. പ്രത്യേകിച്ച് ഈ വീഡിയോയിൽ അടങ്ങിയിരിക്കുന്ന ആശയം.കൂടാതെ നല്ല ചിന്തയും ..ഇങ്ങനെയുള്ള കാര്യങ്ങൾ കൂട്ടുകാർക്കുകൂടി കാണിച്ചുകൊടുക്കണം കേട്ടോ..വളർന്നുവരുന്ന നിങ്ങളൂടെ തലമുറക്ക് ചെയ്യുവാൻ ഇങ്ങനെയുള്ള ഒത്തിരി കാര്യങ്ങൾ ലോകത്തിൽ അവശേഷിക്കുന്നുണ്ട്..
എല്ലാവിധ ആശംസകളും നേരുന്നു..സ്നേഹപൂർവ്വം ഷിബു തോവാള.
To the World where Love, Care & Kindness are endangered, your thought will surely help the Generations to feel the value and responsibility of being a human being. May Allah Bless you….
Ameen !
ചെറുതെങ്കിലും ഗഹനമായൊരു ചിന്തക്ക് വഴിവെച്ചു
ഇവിടെയാദ്യം പക്ഷേ ആദ്യ പോസ്റ്റില്‍ തന്നെ പലതും
വായിക്കാനായി ഇവിടെ പിടിച്ചു നിര്‍ത്തി
വീണ്ടു വരാം കേട്ടോ എഴുതുക അറിയിക്കുക
ബ്ലോഗില്‍ ചേര്‍ന്ന് കേട്ടോ,
ആശംസകള്‍
Post a Comment