Thursday, June 16, 2011

മരണമെന്ന അതിഥി

തളര്‍ന്നു പോയ മേനിയും
മിഴിച്ചിടാത്ത കണ്‍കളും  
കുഴഞ്ഞുപോയ നാവും പിന്നെ
നിശ്ചലമാം കൈകളും
തൊലിവരണ്ട കാല്‍കളും
പാഴായ്പോയ ബുദ്ധിയും
ജീവനറ്റ ജീവനോടെ
എന്തിനാണീ ജീവിതം

അമ്മമാര്‍ കരഞ്ഞിടുന്നു
"കണ്‍തുറക്കെന്നുണ്ണി നീ"
പെറ്റുവീണ ചാപ്പിള്ളകള്‍
കണ്ണുനീരില്‍ മുങ്ങുന്നു.

എന്തിനാണീ നാശവസ്തു?
നാടിന്‍ നാശം എന്‍ഡോസള്‍ഫാന്‍!
വിരുന്നൊരുക്കി കാക്കണോ നാം 
മരണമെന്നൊരതിഥിയെ?

4 comments:

tom said...

നന്നായിട്ടുണ്ട്, ആശംസകൾ
ംറ്റുള്ളവരുടെ വേദനയിൽ ദു:ഖിക്കുന്ന മനസ്സ് നഷ്ടപ്പെടാതിരിക്കട്ടെ !
Toms,Port Harcourt
Nigeria

ajith said...

കുക്കുക്കുട്ടിയെ കണ്ടിട്ട് കുറെ നാളായല്ലോ. പഠനത്തിന്റെ തിരക്കിലായിരുന്നു അല്ലേ? അഭിനന്ദനങ്ങള്‍. നല്ല മലയാളത്തിന്, നല്ല മനസ്സിന്, നല്ല എഴുത്തിന്...പ്രൊഫൈലില്‍ പറയുന്നതുപോലെ ആഗ്രഹം സഫലമാകട്ടെ!!!!

Siju.M.S said...

മരണമെന്ന അതിഥി കണ്ടു വളരെ നന്നായിട്ടുണ്ട്.ഇനിയും ധാരാളം എഴുതണം .ഞാന്‍ കുട്ടികള്‍ക്കായി ചെറിയൊരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്.ഒരു കൊച്ചു കഥയുടെ ആദ്യഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്.മോളെപ്പോലുള്ളവര്‍ വായിച്ചു പ്രോത്സാഹിപ്പിച്ചാല്‍ ഇനിയും കഥകളും കവിതകളും ചിത്രങ്ങളും ഒക്കെ പോസ്റ്റ്‌ ചെയ്യും.അഡ്രെസ്സ്-poomottukalsijums.blogspot.com

ആസാദ്‌ said...

കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടപ്പോള്‍ സഹജീവികളെ കുരിചോര്‍ക്കുന്നത് കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്..