Saturday, February 26, 2011

എന്തിന്?

അമ്മയോടൊപ്പം നെന്‍മണി കൊത്തിനടന്ന എന്നെ
എന്തിന് നിങ്ങള്‍ പിടിച്ച് തലകീഴെ കെട്ടിയിട്ടു?

അസ്വസ്ഥതയോടെ ഞാന്‍ ചിറകിട്ടടിച്ചപ്പോള്‍
എന്തിന് നിങ്ങള്‍ 'ഹാവൂ' എന്നാശ്വസിച്ചു?

എന്നെത്തേടിയെത്തിയ അച്ഛനെയും അമ്മയെയും
എന്തിന് നിങ്ങള്‍ കീറിമുറിച്ച് തീയിലിട്ടു തിന്നു?

ആരോരുമില്ലാതെ ഒറ്റപ്പെട്ട എന്‍റെ കുഞ്ഞനിയനെ
എന്തിന് നിങ്ങള്‍ കളിപ്പാട്ടംപോലെ ഓടിപ്പിച്ചുകളിച്ചു?

ഒരുപദ്രവവും ചെയ്യാത്ത ഞങ്ങളുടെ കുടുംബത്തെ
എന്തിന് നിങ്ങള്‍ ദയനീയമായ് നശിപ്പിച്ച്‌ രസിച്ചു?

* ചൂടുകാലത്ത് കാറ്റുകിട്ടാന്‍ ചില ഗ്രാമീണര്‍ കോഴിയെപ്പിടിച്ച് മുറിയില്‍ തലകീഴെ കെട്ടിത്തൂക്കുമത്രെ!

13 comments:

new said...

ഞാനും കേട്ടിട്ടുണ്ട് ആ കാര്യം: കോഴിയെ കെട്ടി തൂക്കിയിട്ടു കാറ്റ് കൊള്ളുന്ന കാര്യം , ഉള്ളില്‍ തട്ടുന്ന കവിത ... ഇത് പോലെ ഇതിലും മികച്ച രീതിയില്‍ കവിതകള്‍ എഴുതാന്‍ കഴിയെട്ടെ എന്റെ കുഞ്ഞു അനിയത്തിക്ക് , ആശംസകള്‍

faisu madeena said...

ആരോരുമില്ലാതെ ഒറ്റപ്പെട്ട എന്‍റെ കുഞ്ഞനിയനെ
എന്തിന് നിങ്ങള്‍ കളിപ്പാട്ടംപോലെ ഓടിപ്പിച്ചുകളിച്ചു?

എവിടെയോ കൊണ്ടു....!..സങ്കടം വരുന്നു ...!

Arjun Bhaskaran said...

മോളുവേ.. ഇത്രേം കുഞ്ഞു തലയില്‍ എങ്ങനാ ഇത്രേം വല്യ ചിന്തകള്‍.. എനിക്കിഷ്ടം ആയി..വെജിട്റെരിയന്‍ ആണോ?? എല്ലാവരും കോഴിയിറച്ചി കഴിക്കുമെങ്ങിലും ആരും കോഴിയെ കുറിച്ച് ആലോചികാരില്ല. നല്ല ചിതകള്‍ ഇനിയും വരട്ടെ.ആരാ മോള്‍ടെ ബ്ലോഗ്‌ ഡിസൈന്‍ ചെയ്തെ. നല്ല കളര്‍ഫുള്‍... മൊത്തത്തില്‍ നല്ല ചന്തം ഉണ്ട്ട്ടോ കാണാന്‍.ഇനിയും പോരട്ടെ...

ശ്രീജിത് കൊണ്ടോട്ടി. said...

മനുഷ്യരോടും, മരങ്ങളോടും, ചെടികളോടും, പക്ഷി മൃഗാദികളോടും എല്ലാം കാരുണ്യം തോന്നുന്ന നന്മയുള്ള മനസ്സാണ് മോളുടെത്.. ഈ മനസ്സ് എന്നും ഇങ്ങനെ തന്നെ കാത്തുസൂക്ഷിക്കുക.. എല്ലാ ആശംസകളും.. :)

Ismail Chemmad said...

കുക്കൂ നന്നായിട്ടുണ്ട്ട്ടോ .. എല്ലാ ആശംസകളും പ്രാര്‍ഥനകളും

ആചാര്യന്‍ said...

നന്നായി ഇനിയും നന്മ വിരിയട്ടെ...

ഓലപ്പടക്കം said...

ചിന്ത തീര്‍ച്ചയായും അഭിനനന്ദനമര്‍ഹിക്കുന്നു. എന്നാല്‍ അവതരണ രീതി ഇനിയും മെച്ചപ്പെടുത്താം. വിഈണ്ടും വീണ്ടും എഴുതിക്കൊണ്ടേയിരിക്കുക ഭാവുകങ്ങള്‍.

ഓഫ് ടോപിക് : ഒരു കൂട്ടുകാരിയെ സമ്മാനിക്കാം. പേര് ചിരുതക്കുട്ടി. നിങ്ങളുടെ ചിന്തകളില്‍ സാമ്യമുള്ളതായി തോന്നി.

Unknown said...

നന്നായി

Naushu said...

നന്നായിട്ടുണ്ട്ട്ടോ ..

Unknown said...

ഈ കാരുണ്യക്കുഞ്ഞുമനസ്സ്‌ നീണാള്‍ വാഴട്ടെ..

ആസാദ്‌ said...

മനസ്സ്‌ ആര്‍ദ്രമാണല്ലോ മോളെ, മനുഷ്യന്‌ ആദ്യം നഷ്ടപ്പെടുന്നത്‌ അവണ്റ്റെ ആര്‍ദ്രമായ മനസ്സായിരിക്കും. അതു കൊണ്ട്‌ ഈ മനസ്സു നീ കാത്തു സൂക്ഷിക്കുക. ഒരിക്കലും കൈമോശം വരാതെ. കവിത നന്നായിരുന്നു. തണ്റ്റെ പ്രായം, താന്‍ തിരഞ്ഞെടുത്ത വിഷയം എന്നിവയൊക്കെ വച്ചു നോക്കുമ്പോള്‍ കിടുകിടിലന്‍! ശുഭാശംസകള്‍!

Kadalass said...

നന്നായി മോളൂ.....
നല്ല ചിന്തയും
നല്ല മനസ്സും
നമ്മെ നല്ലവരാക്കും
എല്ലാ ആശംസകളും!

Neetha said...

നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
junctionkerala.com ഒന്ന് പോയി നോക്കൂ.
ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.