രാവിലെ എഴുന്നേറ്റ് ജനാലക്കല്‍വന്ന് മാനംനോക്കി നില്‍ക്കാന്‍ മോഹം!
ഇറ്റിറ്റുവീഴും മഴത്തുള്ളികളോടൊപ്പം കണ്ണാരംപൊത്തും മാരിവില്ലിനോടൊന്നു ചിരിക്കാന്‍ മോഹം!
കുഞ്ഞുതുള്ളികള്‍ വളര്‍ന്നാല്‍പ്പിന്നെ അവയ്ക്കൊപ്പം ചാടിക്കളിക്കാന്‍ മോഹം!
മഴതോര്‍ന്നാല്‍ കടലാസുവഞ്ചിയില്‍ കുഞ്ഞനുറുമ്പുകളെ അക്കരേക്കയക്കുവാന്‍ മോഹം!
കുഞ്ഞനുറുമ്പുകള് അക്കരേക്കെത്തിയാല്‍ പുഴയില്‍ മുങ്ങിക്കുളിക്കാന്‍ മോഹം!
പട്ടു പാവാടയുടുത്ത് മണമുള്ള മുല്ലപ്പൂ ചൂടാന്‍ മോഹം!
കൈനിറയെ കുപ്പിവളയിട്ട് അമ്മയുണ്ടാക്കിയ അപ്പം തിന്നാന്‍ മോഹം!
കൂട്ടരോടൊത്തു പറമ്പിലും തൊടിയിലും ഓടിക്കളിക്കാന്‍ മോഹം!
കാലില്‍ തടയുന്ന തെങ്ങിന്‍പട്ടയിലിരുന്ന് യാത്ര ചെയ്യാന്‍ മോഹം!
മാവിന്‍കൊമ്പില്‍കയറി കണ്ണിമാങ്ങ പറിച്ച് ഉപ്പുംകൂട്ടി തിന്നാന്‍ മോഹം!
ഉച്ചക്ക് നല്ല സദ്യയുണ്ട് പാലടയും കുടിച്ചു മയങ്ങാന്‍ മോഹം!
കുഞ്ഞനിയനേം കൂട്ടി പാടവരമ്പത്തൂടോടാന്‍ മോഹം!
പുഴയിലെ കുഞ്ഞുമത്സ്യങ്ങളെ തോര്‍ത്തില്‍പ്പിടിച്ച് കിണറ്റിലിടാന്‍ മോഹം!
മുത്തശ്ശനോടൊപ്പം കടയില്‍പ്പോയി നാരങ്ങാമിഠായി തിന്നാന്‍ മോഹം!
സന്ധ്യക്ക് കാറ്റിലാടും പൂക്കളോടും കൂടണയും കിളികളോടും കിന്നാരം പറയാന്‍ മോഹം!
അമ്പിളിമാമനെ നോക്കിയിരുന്ന് മുത്തശ്ശിക്കഥകേട്ട് ചോറുണ്ണാന്‍ മോഹം!
കുഞ്ഞുതാരകളെ നോക്കിക്കിടന്നങ്ങനെ ചായുറങ്ങാന്‍ മോഹം!
എന്നിട്ട് പുലരുവോളം സുന്ദരമായ കിനാവുകള്‍ കാണാന്‍ മോഹം!

12 comments:
കൊച്ചു കൊച്ചു മോഹങ്ങള്‍ ...!
നന്നായിട്ടുണ്ട് മോളെ ..ഇഷ്ട്ടപ്പെട്ടു ...എഴുത്തും മോഹങ്ങളും എല്ലാം ...!
കുക്കുവിന്റെ ചെറിയ മനസ്സില്‍ വലിയ കാര്യങ്ങളാണല്ലോ.. എല്ലാ പോസ്റ്റുകളും വായിച്ചു... ഇജോമയെക്കുറിച്ചെഴുതിയത് ഒരു വലിയ മനസ്സിനെ കാണിക്കുന്നു... മുതിര്‍ന്നവരെപ്പോലും നാണിപ്പിക്കുന്ന ചിന്തകള്‍...
മനോഹരമായ മോഹങ്ങള്‍ ....
nalla pole ezhuthiyittund moluse.. iniyum ezhuthootto..
എനിക്കുമുണ്ട് ഒരു മോഹം മോള് എഴുതുന്നത് എല്ലാം വായിക്കാന്‍ മോഹം
ഒടിവില്‍ കമ്മന്റിടാന്‍ മോഹം അതാണ് മോഹം
കുഞ്ഞുതാരകളെ നോക്കിക്കിടന്നങ്ങനെ ചായുറങ്ങാന്‍ മോഹം!
എന്നിട്ട് പുലരുവോളം സുന്ദരമായ കിനാവുകള്‍ കാണാന്‍ മോഹം!
ഈ മോഹങ്ങളെ ... ഇങ്ങിനെ മോഹിച്ചുകൊണ്ടിരിക്കാൻ മോഹം.. എത്ര വലുതായാലും ഈ കുഞ്ഞു മനസ്സിന്റെ മോഹങ്ങൾ പോലെ തന്നെ ഇപ്പോഴും മനസ്സ്.
നന്നായിട്ടുണ്ട്
ആഹാ .....നനായിട്ടുണ്ടല്ലോ കുക്കൂ
മോഹങ്ങള്‍ പൂവണിയട്ടെ..
വെറുതെ മോഹിക്കുവാൻ മോഹം..എനിക്കും..
TWINKLE നെ കാണാനും നേരിട്ട് അഭിനന്ദിക്കാനും എനിക്കു മോഹം !
നന്നായിരിക്കുന്നു. മോളൂ, നല്ല മോഹങ്ങള്‍. എങ്കിലും മഴത്തുളിയോടൊത്ത് മാരിവില്ലിനെ നോക്കിച്ചിരിക്കാനാവില്ല മോളൂ. കാരണം മഴ തുള്ളികളായി പൈതു കൊണ്ടിരിക്കുമ്പോള്‍ മാരിവില്ലുണ്ടാവില്ല. എന്നാലും മോഹമല്ലെ അല്ലെ. നന്നായിരിക്കുന്നു. മോഹങ്ങളുടെ വഞ്ചികള്‍ ഇനിയുമിനിയും തീരത്തേക്കടുക്കട്ടെ എന്നാശംസിക്കുന്നു.
എല്ലാ മോഹവും നടക്കൂട്ടോ
Post a Comment