Friday, December 10, 2010

എന്‍റെ സ്വപ്നം

പച്ചപ്പുല്ലുകള്‍ക്കിടയിലൂടെ പട്ടുപാവാടയും പാദസരവും അണിഞ്ഞ് ഓടിച്ചാടിനടക്കുന്ന ഞാന്‍. എന്‍റെ കൂടെ ഒരു കുട്ടിക്കുറുമ്പനുമുണ്ട്- ഞങ്ങളുടെ ഇനു. കഥകളും കവിതകളും പറഞ്ഞുതരുന്ന മമ്മി. മിഠായിയും ഉടുപ്പുകളും വാങ്ങിത്തരുന്ന ഡാഡി. എന്തിനും ധൈര്യം നല്‍കുന്ന പപ്പ. എല്ലാറ്റിലും താങ്ങായി നില്‍ക്കുന്ന മമ്മ. പാട്ടുകള്‍ പാടിത്തരുന്ന മാമ. നിറയെ തമാശകള്‍ പറയുന്ന ഉംബ്ലു. കൂടെക്കളിക്കാന്‍ മോളുട്ടിയും നീനുവും. മയില്‍പ്പീലികളുടെ വര്‍ണങ്ങളും മലര്‍വാടിയിലെ ചിത്രശലഭങ്ങളും പെയ്തു തോര്‍ന്ന മഴയില്‍ നനഞ്ഞുനില്‍ക്കുന്ന ഇലകളും സൂര്യന്‍റെ ഒളിച്ചുനോട്ടവും ചന്ദ്രന്‍റെ കണ്ണാരംപൊത്തിക്കളിയും കുഞ്ഞുനക്ഷത്രങ്ങളുടെ തിളക്കവും എല്ലാം കാണിച്ച് എന്നെ സന്തോഷിപ്പിക്കുന്ന എന്‍റെ നാട്. ഈ ദുബായിലെ ഫ്ലാറ്റില്‍ കൂട്ടുകാരില്ലാതെ, പച്ചപ്പുകാണാതെ മടുക്കുമ്പോള്‍ ഞാന്‍ കാണുന്ന മധുരമുള്ള സ്വപ്നമാണിത്.

10 comments:

വരവൂരാൻ said...

മയില്‍പ്പീലികളുടെ വര്‍ണങ്ങളും മലര്‍വാടിയിലെ ചിത്രശലഭങ്ങളും പെയ്തു തോര്‍ന്ന മഴയില്‍ നനഞ്ഞുനില്‍ക്കുന്ന ഇലകളും സൂര്യന്‍റെ ഒളിച്ചുനോട്ടവും ചന്ദ്രന്‍റെ കണ്ണാരംപൊത്തിക്കളിയും കുഞ്ഞുനക്ഷത്രങ്ങളുടെ തിളക്കവും എല്ലാം കാണിച്ച് എന്നെ സന്തോഷിപ്പിക്കുന്ന എന്‍റെ നാട്

മധുരമുള്ള ഈ സ്വപനം മനോഹരമായിരിക്കുന്നു... തുടരുക. ആശംസകൾ

രമേശ്‌ അരൂര്‍ said...

Haaai Kukkoooo...how are you???
Your aim is very encouraging to other people..
great...all the very best wishes..

Manoraj said...

സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവട്ടെ.. എത്രയും പെട്ടന്ന് നാടിന്റെ സുഖശീതളിമയിലേക്ക് എത്തപ്പെടട്ടെ..

faisu madeena said...

മോള് മലയാളത്തിലും എഴുതും അല്ലെ ...ഞാന്‍ കരുതി നിനക്ക് ഇന്ഗ്ലിഷ് മാത്രെ അറിയൂ എന്ന് ....

പിന്നെ ദുബായിലെ ഫ്ലാറ്റില്‍ കൂട്ടുകാരില്ലാത്ത വിഷമം മാറ്റാന്‍ ഒരു നല്ല വഴിയുണ്ട് ..എന്നും മോളുടെ ബ്ലോഗില്‍ വല്ലതും കുത്തിക്കുറിക്കുക..അപ്പൊ വായിക്കാനും അഭിപ്രായം പറയാനും ഒരുപാട് പേര് വരും ..അവരോടെല്ലാം ഓരോ കൊച്ചു തമാശകള്‍ പറഞ്ഞിരിക്കാം ....അപ്പൊ ബോറടിക്കില്ല ..പിന്നെ ഇടയ്ക്കിടയ്ക്ക് പഠനം ഒക്കെ കഴിഞ്ഞ ശേഷം സമയം ഉണ്ടെങ്കില്‍ അമ്മയോട് ചോദിച്ചു നല്ല നല്ല ബ്ലോഗുകള്‍ ഏതൊക്കെ എന്ന് മനസ്സിലാക്കി വെക്കുക ..അതെല്ലാം വായിക്കുക ..എന്നിട്ട് മോള്‍ക്ക്‌ തോന്നുന്ന അഭിപ്രായങ്ങള്‍ അതില്‍ എഴുതുക........ഓള്‍ ദി ബെസ്റ്റ്‌ ...

Elayoden said...

ഇവിടെ ആദ്യമെത്തിയല്ലോ.. ഭാഗ്യം... ആരെയും കാണാനില്ലാ. ഇന്നത്തെ എന്റെ രണ്ടാമത്തെ ഉല്ഘാടനമാണ്.
നല്ല എഴുത്താണ്. പിന്നെ നമ്മുടെ മാമാലകല്‍ക്കപ്പുര്‍ത്തുള്ള മലയാള നാടിനെ പറ്റിയുള്ള അഭിമാനം.

faisu madeena said...

ഹായ് ..ഞാന്‍ ഇവിടെ ആരൊക്കെ കമെന്റ്റ്‌ ഇട്ടു എന്ന് നോക്കാന്‍ വന്നതാ

CUCKOO ARION said...

thanks to sunil uncle, ramesh uncle, manoraj uncle, shanavas uncle and faisu uncle.... ur words encourage me to write more.... thanks!!!

SuharaHydrose said...

ബാലാര്‍ക്ക രശ്മികളേറ്റു തിളങ്ങുന്ന കറുഗ നാംബിലെ മഞ്ഞുതുള്ളീ,
ഈ ഉലാകത്തിന്റെ നന്മയും സൗന്ദര്യവും മുഴുവനും നിന്നിലൂടെ പ്രതിഫലിക്കട്ടെ!
ആശംസകളോടെ മുത്തശ്ശി,

കാഡ് ഉപയോക്താവ് said...

മമ്മിയോട് പറയൂ. നമ്മുക്കു നാട്ടിലെ സ്കൂളിൽ പഠിക്കാം എന്നു. അക്കരെ നിൽക്കുമ്പോൾ ഇക്കരപ്പച്ച എന്നു പറയുന്ന മാതിരി.. ഒന്നു നഷ്ടപ്പെ
ടാതെ മറ്റൊന്നു നേടാനും കഴിയില്ല. പ്രവാസം എല്ലാ കാലത്തും അങ്ങിനെയാ...പഠിപ്പിൽ മാത്രം ഇപ്പോൾ ശ്രദ്ദിക്കുക.കൂട്ടത്തിൽ കഥയും കവിതയും കളിയും എല്ലാം വേണം... മോൾക്കു എല്ലാ നന്മകളും നേരുന്നു.

Kadalass said...

ഹോ.. മലയാളവും ഉണ്ടല്ലെ പോസ്റ്റ്.
നന്നായി.
ആശംസകള്‍!