രാവിന്‍ നിലാവിനു കുളിരായ് ചാറ്റല്‍മഴ.
അതില്‍ തുള്ളിക്കളിക്കുന്ന താരകക്കുഞ്ഞുങ്ങള്‍.
പ്രഭാതത്തില്‍, പെയ്തൊഴിഞ്ഞ മഴയോട്
പുഞ്ചിരിച്ചു മായുന്ന മാരിവില്ല്.
ഓടിക്കളിക്കുന്ന കുട്ടിക്കുറുമ്പന്‍മാരും കുറുമ്പികളും.
മുറ്റം നിറയെ കുഞ്ഞുകടലാസുവഞ്ചികള്‍.മനസ്സു നിറയെ കൊച്ചുസന്തോഷവഞ്ചികള്‍.
14 comments:
ഒരു കുഞ്ഞു കവിത ;ആശംസകൾ
നിറയെ കുഞ്ഞുകടലാസുവഞ്ചികള്‍..ആശംസകൾ
ഹായ് .നല്ലകവിത
very nice lines
very good..
thanks to all
മഴ.. നല്ല വരികള്‍, ആശംസകള്‍
ന്റെ റബ്ബേ ..ആരൊക്കെയാ ഈ കമെന്റ്റ് ഇട്ടിരിക്കുന്നത് ....??
അക്ബര്‍ ബായ് ..ജുവൈരിയ ....മോളൂ ഇനി നല്ലവണ്ണം എഴുതണം ..ഇല്ലെങ്കില്‍ പ്രശ്നമാണ് ..ഇവരൊക്കെ വലിയ വലിയ ആള്‍ക്കാരാ ....
പിന്നെ കവിത കൊള്ലാംട്ടോ ,,നല്ല വരികള്‍ ..
10 വയസ്സുകാരനെക്കാള്‍ നിലവാരം ഉണ്ട്. മോന്‍ തനിച്ചു എഴുതിയതാനെങ്കില്‍ എല്ലാ അഭിനന്ദനങ്ങളും. മലയാളം നല്ല വണ്ണം എഴുതാനറിയാമല്ലോ. ഒരു ബ്ലോഗ് മലയാളത്തില്‍ മാത്രമാക്കു .
faisu uncle, i will try to write often.
shanavas uncle and sudheer uncle, thanx.
sudheer uncle....am a girl!!
സ്വപ്നലോകത്തെ കടലാസ് വഞ്ചി തുഴഞ്ഞു തുഴഞ്ഞു താരക ക്കുഞ്ഞുങ്ങള്‍ക്കൊപ്പമെത്താന്‍ എഴുതുക വീണ്ടും വീണ്ടും എഴ്തുക. ഹൈദ്രോസ്
കണ്ണും കാതും കരളും
തുറന്നിടുക ഉണ്ണീ
പ്രപഞ്ചം നിന്നില്‍ നിറയട്ടെ..
ഹല്ലോ മോള്ളൂ ...എന്ത്ഉ പറ്റി ..പുതിയ പോസ്റ്റ് ഒന്നും ഇല്ലേ ??...തിരക്കിലാണോ ??....
അമ്മ പറഞ്ഞാ ഈ വഴി വന്നു നോക്കീത്...കുക്കു മോള്‍ നന്നായി എഴുതുന്നു കേട്ടോ .. ധാരാളം വായിക്കുകയും , ചുറ്റിലും ഉള്ളവരെ നന്നായി വീക്ഷിക്കുകയും ചെയ്യൂ..ഒരിക്കല്‍ വിളഞ്ഞു പാകമായി ....
Post a Comment