Friday, October 12, 2012

ഒരു പോസ്റ്റ്‌മാന്‍റെ ദു:ഖം

ഇതെന്‍റെ ദു:ഖമാണ്
കണ്ണീര്‍മഷിയാല്‍ രചിച്ചൊരു കത്താണ്
ഇനിയും ഞാനെന്തിനലയുന്നു
ഈ രണ്ട് കത്തുകള്‍ മാത്രമായി
എന്‍റെ കുഞ്ഞുങ്ങള്‍ ഒരു നേരം കഴിക്കുമാഹാരത്തിനായ്
കണ്ണീരു കൈമാറുന്ന കൂലി മാത്രം

കൂട്ടുകാര്‍ കൂട്ടുകാര്‍ തമ്മിലടുക്കാന്‍
ഇ-മെയിലുണ്ട് മൊബൈലുമുണ്ട്
ഏട്ടനെ, അനിയനെ, കൊച്ചുമക്കളെ
കണ്‍കുളിര്‍ക്കെ കാണാന്‍ ഫേസ്ബുക്കും ചാറ്റ്റൂമുമുണ്ട്
ചതിച്ചും കൊള്ളയടിച്ചും നേടും പണം
കൈമാറാന്‍ ബാങ്കും മണി എക്സ്ചേഞ്ചുമുണ്ട്
ഇനിയും എന്‍റെയീ കൈകളിലുള്ളത്
സ്വാര്‍ഥത പേറും വക്കീല്‍നോട്ടീസു മാത്രം

എന്‍റെ കുഞ്ഞുങ്ങള്‍ ഒരു നേരമുടുക്കും വസ്ത്രത്തിനായ്
കണ്ണീരു കൈമാറുന്ന കൂലി മാത്രം
എത്ര നാളായ് ഞാനൊരു
പുഞ്ചിരിമുത്തു വിതറും കത്തു തിരയുന്നു
ഇനിയും എനിക്കു വയ്യിതു ചുമക്കാന്‍
ഇനിയും വയ്യെനിക്കീ ശാപങ്ങള്‍തന്‍ കൂലി വാങ്ങാന്‍

3 comments:

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നന്നായി എഴുതി ...
ഇനിയും എഴുതൂ ..ആശംസകള്‍

വീകെ said...

സന്താപമല്ലാതെ സന്തോഷം കത്തുകളിലൂടെ കൈമാറാനാവില്ല. സന്താപങ്ങളില്ലെങ്കിൽ കത്തുകളുമില്ല....!
അവിടേയും സുഖം ഇവിടേയും സുഖം.. പിന്നെ എനിക്കാ അസുഖം എന്നു ചോദിക്കേണ്ടി വരും പോസ്റ്റുമാൻ..!
ആശംസകൾ...

ചന്തു നായർ said...

അന്യം നിന്ന് പോവുകയാണ് ഇപ്പോൾ താലെഴുത്തുകൾ....ഒരു പോസ്റ്റ്മാനിലൂടെ മനുഷ്യരുടെ ദുഖങ്ങൾ വരച്ച് കാട്ടിയ ഈ കുരുന്നിനെന്റെ ആശംസകൾ