തളര്‍ന്നു പോയ മേനിയും
മിഴിച്ചിടാത്ത കണ്‍കളും
കുഴഞ്ഞുപോയ നാവും പിന്നെ
നിശ്ചലമാം കൈകളും
തൊലിവരണ്ട കാല്‍കളും
പാഴായ്പോയ ബുദ്ധിയും
ജീവനറ്റ ജീവനോടെ
എന്തിനാണീ ജീവിതം
അമ്മമാര്‍ കരഞ്ഞിടുന്നു
"കണ്‍തുറക്കെന്നുണ്ണി നീ"
പെറ്റുവീണ ചാപ്പിള്ളകള്‍
കണ്ണുനീരില്‍ മുങ്ങുന്നു.
എന്തിനാണീ നാശവസ്തു?
നാടിന്‍ നാശം എന്‍ഡോസള്‍ഫാന്‍!
വിരുന്നൊരുക്കി കാക്കണോ നാം
മരണമെന്നൊരതിഥിയെ?