ഇന്നലെ ഫുട്ബോള്‍ കളിക്കിടയില്‍ ഗോളിയായ എനിക്ക് നാലാമത്തെ തവണയും ഗോള്‍ തടുക്കാന്‍ പറ്റാതിരുന്നപ്പോള്‍ കൂട്ടുകാര്‍ എന്നെ കളിയാക്കിക്കൊണ്ട് 'കൊരങ്ങി' എന്ന് വിളിച്ചു. എനിക്ക് വളരെയധികം സങ്കടമായി. ഞാന്‍ വീട്ടിലേക്കു മടങ്ങി. കുറേ നേരം ഞാന്‍ സങ്കടത്തോടെ ഇരുന്നു. കുറച്ച് കഴിഞ്ഞ് ഞാന്‍ facebook log in ചെയ്തപ്പോള്‍ അതില്‍ ഒരു വീഡിയോ കണ്ടു. എനിക്ക് സന്തോഷം സഹിക്കാനായില്ല. ഒരു വഴിയരികില്‍ ഒരു പൈപ്പ് തുറന്നു കിടക്കുന്നു. ധാരാളം വഴിയാത്രക്കാരുണ്ട്. പക്ഷെ ആരും തന്നെ ആ പൈപ്പ് തുറന്നു കിടക്കുന്നത് കണ്ടിട്ടും അതടച്ചുവച്ചില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരു കുരങ്ങന്‍ അതുവഴി വന്നു. നല്ല ദാഹമുണ്ടായിരുന്നെന്നു തോന്നുന്നു. അത് ധാരാളം വെള്ളം കുടിച്ചു. വെള്ളം കുടിച്ചു കഴിഞ്ഞ് ആ പൈപ്പ് മുറുക്കെ അടച്ചതിനു ശേഷമേ ആ കുരങ്ങന്‍ അവിടെനിന്ന് പോയുള്ളൂ.
നമ്മള്‍ മനുഷ്യര്‍ക്കും ചെയ്യാവുന്ന ഒരു കാര്യമായിരുന്നു അത്. പക്ഷെ നമ്മള്‍ ചെയ്യാത്തത് ആ കുരങ്ങന് കഴിഞ്ഞു. എന്നെ കൊരങ്ങി എന്ന് വിളിച്ചവരെ എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നി. ഒരു മനുഷ്യനായി ജനിച്ചതിന് പകരം ഒരു കുരങ്ങനായി ജനിക്കാമായിരുന്നില്ലേ എനിക്ക് എന്ന് ഒരു നിമിഷത്തേക്ക് ഞാന്‍ ചിന്തിച്ചുപോയി.