Thursday, July 16, 2009

ഉണ്ണിക്കണ്ണന്‍

രോഹിണി നാളില്‍ ജനിച്ച മോനേ
നീലനിറമായ്‌ തെളിഞ്ഞ മോനേ
മാരിയിലും കുളിരിലും ഓടിക്കളിച്ചു നീ
മാരിവില്ല് നിന്നെ നോക്കിച്ചിരിച്ചു
മയില്‍പ്പീലി തലയില്‍ ചൂടി നടന്നു നീ
കിങ്ങിണി കൊണ്ടു കൊന്നപ്പൂ വിടര്‍ത്തി നീ
ഓടക്കുഴലും ഊതി ഉണ്ണിക്കണ്ണാ വായോ
വെണ്‍ണക്കള്ളന് ഉണ്ണിക്കണ്ണാ വായോ
ഓടിവന്നാല്‍ പാലുതരാം
തൈരുകൂട്ടി ചോറ് തരാം
വെണ്ണയും നെയ്യും നിറയെതരാം
കള്ളക്കണ്‍ണാ ഉണ്ണിക്കണ്ണാ
താരാട്ട് പാടി ഉറക്കിതരാം
രാവിലെ നാവില്‍ തേനും തരാം
തേന്‍ തുള്ളി നിന്നുടെ നാവില്‍ തൊടുമ്പോള്‍
എന്ത് മധുരം നിന്‍ പുഞ്ചിരിക്ക്!

2 comments:

Inu said...

cuckoothaathaa njaanalle ee unnikkannan???

CUCKOO ARION said...

athe inukkuttaaaaaaaa............