രാവിലെ എഴുന്നേറ്റ് ജനാലക്കല്‍വന്ന് മാനംനോക്കി നില്‍ക്കാന്‍ മോഹം!
ഇറ്റിറ്റുവീഴും മഴത്തുള്ളികളോടൊപ്പം കണ്ണാരംപൊത്തും മാരിവില്ലിനോടൊന്നു ചിരിക്കാന്‍ മോഹം!
കുഞ്ഞുതുള്ളികള്‍ വളര്‍ന്നാല്‍പ്പിന്നെ അവയ്ക്കൊപ്പം ചാടിക്കളിക്കാന്‍ മോഹം!
മഴതോര്‍ന്നാല്‍ കടലാസുവഞ്ചിയില്‍ കുഞ്ഞനുറുമ്പുകളെ അക്കരേക്കയക്കുവാന്‍ മോഹം!
കുഞ്ഞനുറുമ്പുകള്‍ അക്കരേക്കെത്തിയാല്‍ പുഴയില്‍ മുങ്ങിക്കുളിക്കാന്‍ മോഹം!
പട്ടു പാവാടയുടുത്ത് മണമുള്ള മുല്ലപ്പൂ ചൂടാന്‍ മോഹം!
കൈനിറയെ കുപ്പിവളയിട്ട് അമ്മയുണ്ടാക്കിയ അപ്പം തിന്നാന്‍ മോഹം!
കൂട്ടരോടൊത്തു പറമ്പിലും തൊടിയിലും ഓടിക്കളിക്കാന്‍ മോഹം!
കാലില്‍ തടയുന്ന തെങ്ങിന്‍പട്ടയിലിരുന്ന് യാത്ര ചെയ്യാന്‍ മോഹം!
മാവിന്‍കൊമ്പില്‍കയറി കണ്ണിമാങ്ങ പറിച്ച് ഉപ്പുംകൂട്ടി തിന്നാന്‍ മോഹം!
ഉച്ചക്ക് നല്ല സദ്യയുണ്ട് പാലടയും കുടിച്ചു മയങ്ങാന്‍ മോഹം!
കുഞ്ഞനിയനേം കൂട്ടി പാടവരമ്പത്തൂടോടാന്‍ മോഹം!
പുഴയിലെ കുഞ്ഞുമത്സ്യങ്ങളെ തോര്‍ത്തില്‍പ്പിടിച്ച് കിണറ്റിലിടാന്‍ മോഹം!
മുത്തശ്ശനോടൊപ്പം കടയില്‍പ്പോയി നാരങ്ങാമിഠായി തിന്നാന്‍ മോഹം!
സന്ധ്യക്ക് കാറ്റിലാടും പൂക്കളോടും കൂടണയും കിളികളോടും കിന്നാരം പറയാന്‍ മോഹം!
അമ്പിളിമാമനെ നോക്കിയിരുന്ന് മുത്തശ്ശിക്കഥകേട്ട് ചോറുണ്ണാന്‍ മോഹം!
കുഞ്ഞുതാരകളെ നോക്കിക്കിടന്നങ്ങനെ ചായുറങ്ങാന്‍ മോഹം!
എന്നിട്ട് പുലരുവോളം സുന്ദരമായ കിനാവുകള്‍ കാണാന്‍ മോഹം!